റായ്പുർ : വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായി പ്രസവിച്ച് കിടന്ന നായ. തന്റെ കുഞ്ഞുങ്ങൾക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും പെൺനായ കാത്തുസൂക്ഷിച്ചു. ഛത്തീസ്ഗഡിലെ
മുങ്കേലി ജില്ലയിലാണ് സംഭവം. രാവിലെ കുഞ്ഞിന്‍റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണ് സംഭവം അറിയുന്നത്.പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടതെന്നും നാട്ടുകാർ പറയുന്നു. നായയാണ് കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും അതുകൊണ്ടാകാം കുട്ടിയെ പരുക്കുകളൊന്നുമില്ലാതെ കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
Read Also : വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്..!
തുടർന്ന് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തി. ആശുപത്രിയില്‍ കൊണ്ടുപോയി കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഉറപ്പ് വരുത്തി. സംഭവത്തിൽ കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്തുമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
खबर पढ़कर मन व्यथित हो गया.
बच्ची को पुलिस ने अस्पताल पहुंचा दिया है, मामले की छानबीन जारी है.
यदि आप बेटा-बेटी में भेद-भाव की सोच से ग्रस्त हैं तो आप अभिभावक बनने लायक नहीं हैं.
दोषियों को कानून के तहत सख्त सजा मिले. ऐसे पाप रोकें, दकियानूसी सोच त्यागें, बेटा-बेटी एक समान मानें. pic.twitter.com/JDD5tQExSu— Dipanshu Kabra (@ipskabra) December 19, 2021
Post Your Comments