
ന്യൂഡൽഹി: ബഹുജൻ സമാജ് പാർട്ടി എം പി ഡാനിഷ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇന്നലെ വരെ അലി പങ്കെടുത്തിരുന്നു. രണ്ടു ഡോസ് കൊവിഡ് വാക്സിനും അദ്ദേഹം സ്വീകരിച്ചിരുന്നു.
വാതിൽ തുറന്നതും യുവാവിന്റെ നേർക്ക് ചാടിവീണ് സിംഹം: വൈറലായി വീഡിയോ
സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അറിയിച്ചു. ചെറിയ ലക്ഷണങ്ങളേ ഉള്ളൂവെന്നും ഉടന്‍ രോഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതനായ വിവരം ട്വിറ്ററിലൂടെയാണ് ഡാനിഷ് അലി അറിയിച്ചത്. താൻ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു എന്നിട്ടും ഇന്ന് രാവിലെ കൊവിഡ് പോസിറ്റീവായി എന്നും ഇന്നലെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നതായും അദ്ദേഹം കുറിച്ചു.
Post Your Comments