
വാടാനപ്പള്ളി: മാഹിയിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ കടത്തുന്നതിനിടെ വൻ വിദേശമദ്യ ശേഖരം പൊലീസ് പിടികൂടി. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കളമശ്ശേരി ചങ്ങമ്പുഴ നഗറിൽ ചെരുവിൽ വീട്ടിൽ ജേക്കബിനെയാണ് (37) അറസ്റ്റ് ചെയ്തത്. 300 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് ശങ്കറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച രാവിലെ ചേറ്റുവ പാലത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്.
Read Also : ചായക്കടയില്‍ സ്ഫോടനം: ഒരാളുടെ കൈപ്പത്തിയറ്റുപോയ നിലയിൽ, സംഭവം കേരളത്തിൽ
സംഭവത്തിൽ കൂടുതൽ പേർ കണ്ണികളായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വലപ്പാട് എസ്.ഐ മനോജ്, വാടാനപ്പള്ളി എസ്.ഐ സുബ്രഹ്മണ്യൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments