
ചേര്‍ത്തല: രാവിലെ നടക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം വേമ്പനാട്ട് കായലില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം കട്ടച്ചിറ വാഴപ്പള്ളി പ്രസന്നന്റെ മകന്‍ വി.പി. പ്രവീണി (30)നെയാണ് തണ്ണീര്‍മുക്കം ബണ്ടിന് സമീപം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും നടക്കാനിറങ്ങിയതാണ് പ്രവീൺ. പിന്നീട് തിരിച്ച് വീട്ടിലെത്തിയില്ല. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തണ്ണീര്‍മുക്കം ബണ്ടിന് സമീപം വൈക്കം ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.
Read Also : തകരാറിലായ ടൂറിസ്റ്റ് ബസ് സ്റ്റാർട്ടാക്കാനുള്ള ശ്രമത്തിനിടെ ടയർ കയറിയിറങ്ങി ക്ലീനർക്ക് ദാരുണാന്ത്യം
ചേര്‍ത്തല സ്വകാര്യ കമ്പനി ജീവനക്കാരനാണ് പ്രവീണ്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Post Your Comments