തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെർഡിൻ(19), ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. ഇവർ മൂന്ന് പേരും വെങ്ങാനൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികളാണ്. ഇവരുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അവധി ദിവസമായതിനാൽ രണ്ട് ബൈക്കുകളിലായാണ് വിദ്യാർത്ഥികൾ കായലിനു സമീപം എത്തിയത്. വെള്ളായണി കായലിലെ വവ്വാ മൂലയിൽ വച്ചാണ് അപകടം സംഭവിച്ചത്. സാധാരണയായി ആളുകൾ കുളിക്കുന്ന സ്ഥലമാണെങ്കിലും, അപകടമേഖലയാണെന്നാണ് നാട്ടുകാർ പറയുന്നത്. നാല് പേരും കുളിക്കാൻ ഇറങ്ങിയെങ്കിലും മൂന്ന് പേർ ചെളിയിൽ കുടുങ്ങി മുങ്ങിത്താഴുകയായിരുന്നു. രക്ഷപ്പെട്ട വിദ്യാർത്ഥിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ചെളിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തെടുത്തെങ്കിലും മൂന്ന് പേരും മരിച്ചിരുന്നു. സ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തിയിട്ടുണ്ട്.
Also Read: നിലവിട്ട നിലയിലാണ് ഗവർണറുടെ പെരുമാറ്റം: അന്തസിന് ചേരാത്ത നടപടിയാണുണ്ടായതെന്ന് എം വി ഗോവിന്ദൻ
Post Your Comments