
ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷത്തെ അഞ്ച് പ്രധാന പാര്‍ട്ടികളെയും രാജ്യസഭയില്‍ അച്ചടക്ക ലംഘനം നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്ത എം.പിമാരേയും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം നിരസിച്ചു.
Read Also : ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് : ചോദ്യംചെയ്യൽ പനാമ പേപ്പർ പശ്ചാത്തലത്തിൽ
കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, നരേന്ദ്ര സിംഗ് തോമര്‍, കിരണ്‍ റിജ്ജു എന്നിവര്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
അതേസമയം, രാജ്യസഭയില്‍ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയ 12 എംപിമാരെ തിരിച്ചെടുക്കാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ശിവ്‌സേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
ഡിസംബര്‍ 23 മുതലാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്.
Post Your Comments