ന്യൂഡൽഹി : നടൻ മാധവനും സുർവീൺ ചൗളയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഡീകപ്പിളിനെതിരെ വിമർശനം. നിസ്ക്കാരം ചെയ്യുന്ന സ്ഥലത്ത് വ്യായാമം ചെയ്യരുതെന്ന മതവാദികളുടെ നിലപാടിനെ പരിഹസിക്കുകയാണ് മാധവൻ അവതരിപ്പിക്കുന്ന ആര്യ അയ്യർ എന്ന കഥാപാത്രം.
സീരീസിലെ നായക കഥാപാത്രമായ ആര്യ അയ്യർ ഡൽഹി വിമാനത്താവളത്തിലെ പൂജാമുറിയിൽ ചില സ്‌ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യമാണ് വിമർശനങ്ങൾക്ക് കാരണം.
read also: കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് മുന്നൂറിലധികം കേസുകൾ
ആര്യ അയ്യർ നടുവേദന മൂലം ബുദ്ധിമുട്ടുന്നതിനാൽ കുറച്ച് സ്‌ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യാൻ ഇടം കണ്ടെത്തുന്നതിനായി വിമാനത്താവളത്തിലെ ‘പ്രാർത്ഥനാ മുറി’യിൽ പ്രവേശിക്കുന്നു. മധ്യവയസ്കനായ ഒരാൾ ഈ സമയം മുറിക്കുള്ളിൽ നിസ്കരിക്കുന്നത് കാണാം. മാധവൻ സ്‌ട്രെച്ചിംഗ് വ്യായാമം തുടങ്ങുമ്പോൾ നിസ്കരിക്കുന്നയാൾ പ്രകോപിതനാകുന്നു. നിസ്‌കാരം പാതിവഴിയിൽ നിർത്തി, ഇത് പൂജാമുറിയാണ്, വ്യായാമ മുറിയല്ലെന്നു ഇയാൾ പറയുന്നു. തനിക്ക് പുറം വേദനയുണ്ടെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് സ്‌ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യേണ്ടതുണ്ടെന്നു പറയുന്നു. എന്നാൽ ആ മുറി പ്രാർത്ഥനയ്‌ക്ക് മാത്രമുള്ളതിനാൽ വ്യായാമം ചെയ്യാൻ ആര്യനെ അനുവദിക്കുന്നില്ല. തുടർന്ന് മാധവൻ, ഗായത്രി മന്ത്രം ജപിച്ചുകൊണ്ട് സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യാൻ തുടങ്ങുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഈ വീഡിയോ. തങ്ങളെ അപമാനിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും , സീരിസിൽ നിന്ന് ഈ സീൻ പിൻ വലിക്കണമെന്നും ആവശ്യപ്പെട്ടു ചില ഇസ്ളാം മതവിശ്വാസികൾ രംഗത്തു വന്നിട്ടുണ്ട്.
Post Your Comments