Latest NewsUAENewsInternationalGulf

കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് മുന്നൂറിലധികം കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 301 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 149 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: കോവിഡ് വ്യാപനം ഒഴിവാക്കാന്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കുക: മന്ത്രി വീണാ ജോര്‍ജ്

7,44,438 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,38,785 പേർ രോഗമുക്തി നേടി. 2,152 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 3,501 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 272,115 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ദുബായ് വിമാനത്താവളം പൂർണ്ണശേഷിയിൽ പ്രവർത്തനം ആരംഭിച്ചു: വ്യോമഗതാഗത മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്ന് പ്രതീക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button