Latest NewsNewsTechnology

നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ ഇനി ചെലവേറും! ഈ രാജ്യങ്ങളിലെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ ഉയർത്തി

യുഎസിൽ നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനിന്റെ നിരക്ക് 9.99 ഡോളറിൽ നിന്ന് 11.99 ഡോളറായാണ് ഉയർത്തിയിരിക്കുന്നത്

ആഗോള വിപണിയിൽ പ്രത്യേക സ്വീകാര്യതയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ലിക്സ്. ഇത്തവണ സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ ഉയർത്തിയിരിക്കുകയാണ് കമ്പനി. നിലവിൽ, യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിലാണ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിലായിരിക്കുന്നത്. ഇതോടെ, ഈ രാജ്യങ്ങളിൽ ഉള്ളവർക്ക് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കണമെങ്കിൽ ഇനി കൂടുതൽ ചെലവേറും. മെച്ചപ്പെട്ട ഉള്ളടക്കം ഉപഭോക്താക്കൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് നിരക്ക് വർദ്ധനവ് നടപ്പാക്കിയിട്ടുള്ളതെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.

പുതുക്കിയ നിരക്കുകൾ അനുസരിച്ച്, യുഎസിൽ നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനിന്റെ നിരക്ക് 9.99 ഡോളറിൽ നിന്ന് 11.99 ഡോളറായാണ് ഉയർത്തിയിരിക്കുന്നത്. പ്രീമിയം പ്ലാനിന് ഇനി മുതൽ 22.9 ഡോളർ ചെലവഴിക്കേണ്ടി വരും. നേരത്തെ ഇത് 19.9 ഡോളറായിരുന്നു. നെറ്റ്ഫ്ലിസിന്‍റെ പരസ്യങ്ങളോടുകൂടിയ 6.99 ഡോളറിന്റെ പ്ലാനിന് ഇനി മുതൽ 15.49 ഡോളറാണ് നൽകേണ്ടത്. അതേസമയം, സ്റ്റാൻഡേർഡ് പ്ലാൻ 15.49 ഡോളറായി തുടരും. യുകെയിൽ ബേസിക് പ്ലാനുകൾ 7.99 പൗണ്ടായും, 10.99 യൂറോയായും ഉയർന്നു.

Also Read: ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളിൽ വിളിച്ച് യുവാവ് തൂങ്ങിമരിച്ചു: സംഭവം തിരുവനന്തപുരത്ത് 

നിരക്കുകൾ ഉയർത്തിയതോടെ കണ്ടന്റ് ലൈബ്രറി മെച്ചപ്പെടുത്താനും, മികച്ച ക്രിയേറ്റർമാരുമായി പങ്കാളിത്തം ഉണ്ടാക്കാനും, ടിവി പരിപാടികൾക്കും സിനിമകൾക്കും ഗെയിമുകൾക്കും വേണ്ടി നിക്ഷേപം നടത്തുവാനും കഴിയുമെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി. അതേസമയം, വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ ചില രാജ്യങ്ങളിൽ പേയ്ഡ് അക്കൗണ്ട് ഷെയറിംഗിന് സംവിധാനം നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button