
കേപ് ടൗൺ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തുടക്കമാകാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ക്ക് തിരിച്ചടി. ബോക്സിംഗ് ഡേ ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു. ഒമിക്രോണ്‍ വ്യാപന ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനുള്ള തീരുമാനം.
2000 ആരാധകരെ മാത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മത്സരം കാണാന്‍ അനുവദിക്കാമെന്ന് ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ ആരാധകരെ പൂര്‍ണമായി ഒഴിവാക്കാമെന്ന നിലപാടാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക കൈക്കൊണ്ടത്.
Read Also:- തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!
നിലവില്‍ ഇന്ത്യന്‍ ടീം ജോഹന്നാസ്ബര്‍ഗില്‍ ബയോബബിള്‍ സുരക്ഷയിലാണുള്ളത്. മത്സരത്തിന്റെ സുരക്ഷക്കായി സ്റ്റേഡിയത്തിന്റെ പരിസരങ്ങളിലും ആരാധകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യത്തെ വിദേശ പര്യടനമാണിത്.
Post Your Comments