AlappuzhaLatest NewsKerala

ഒരു മാസം മുൻപ് മണ്ണഞ്ചേരിയിൽ എസ്ഡിപിഐ പുറത്തിറക്കിയ പ്രസ്താവന സിപിഎമ്മിനെതിരെ: തെളിവുമായി സന്ദീപ് വാചസ്പതി

ബിജെപിയും എസ്ഡിപിഐയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇവിടെയില്ലെന്നാണ് ഇവർ പറയുന്നത്.

ആലപ്പുഴ: മണ്ണഞ്ചേരിയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത് തെറ്റിദ്ധാരണയുടെ പുറത്തെന്ന സൂചനയുമായി ബിജെപി. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് ഷാനെ ഇന്നലെ രാത്രി കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന് വരുത്തി തീരത്തുള്ള കൊലപാതകമാണ് എസ്ഡിപിഐക്ക് നടത്തിയതെന്നാണ് ഇവർ ആരോപിക്കുന്നത്. ബിജെപിയും എസ്ഡിപിഐയും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇവിടെയില്ലെന്നാണ് ഇവർ പറയുന്നത്.

കഴിഞ്ഞ കാലങ്ങളിൽ സിപിഎമ്മും എസ്ഡിപിഐയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സിപിഎമ്മിനെതിരെ എസ്ഡിപിഐ പ്രസ്താവന ഇറക്കിയതും ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്. അതേസമയം രഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നാലെ ആംബുലൻസിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തതായും ആംബുലൻസ് സർവീസിന്റെ മറവിൽ അക്രമികൾ നടക്കുന്നതായും സന്ദീപ് ആരോപിച്ചു.

എസ്ഡിപിഐ മണ്ണഞ്ചേരി പേജിലെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മണ്ണഞ്ചേരി അപ്പൂരിൽ നടന്നത് സിപിഎം -ഡി വൈ എഫ് ഐ ഗൂഢാലോചന
കഴിഞ്ഞ ദിവസങ്ങളിലായി മണ്ണഞ്ചേരി ആപ്പൂരിൽ SDPI പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും നേരെ നടന്ന ക്രൂരമായ അക്രമങ്ങൾ സിപിഎം – ഡി വൈ എഫ് ഐ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് SDPI ആലപ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഈ സംശയത്തിന് അടിവരയിടുന്ന രീതിയിലുള്ള സമീപനമാണ് സി പി എമ്മിന്റെയും അവരുടെ യുവജന വിഭാഗത്തിന്റെയും ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ആപ്പൂര് പ്രദേശത്ത് SDPI ബ്രാഞ്ച് രൂപീകരിച്ച നാൾ മുതൽ പ്രവർത്തന സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള അക്രമങ്ങൾ സിപിഎം ഇവിടെ നടത്തുന്നുണ്ട്.

പ്രവർത്തകരെ അധികാരത്തിന്റെ മറ പിടിച്ച് കൊണ്ട് നിരന്തരം ആക്രമിക്കുക, ഇരുളിന്റെ മറവിൽ SDPI യുടെ കൊടി മരം നശിപ്പിക്കുക തുടങ്ങി പല വിധ അക്രമങ്ങളും സിപിഎം നടത്തുന്നുണ്ട്. ഇതിന് കാരണം DYFI – സിപിഎം പ്രവർത്തകർ വ്യാപകമായി SDPI യിൽ അംഗങ്ങളാകുന്നു എന്നത് മാത്രമാണ്. നിലവിൽ SDPI യുടെ പ്രവർത്തനങ്ങൾ നാടിന് ഗുണകരമാകുന്ന രീതിയിൽ മുന്നോട്ട് പോകുമ്പോൾ നിരവധി പേര് ഈ പ്രദേശത്ത് പുതുതായി SDPI എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ഇതിൽ വിളറി പൂണ്ട സിപിഎം നേതൃത്വ ത്തിന്റെ ഗൂഡാലോചനയാണ് നിരന്തരമുള്ള അക്രമങ്ങൾക്ക് പിന്നിലെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ആദ്യം ഷജീർ എന്ന ഞങ്ങളുടെ പ്രവർത്തകന്റെ വീട്ടിൽ കയറി പ്രവർത്തകനെയും ഉമ്മയെയും സിപിഎം ക്രിമിനലുകൾ ഭീകരമായി മർദ്ധിക്കുകയും തിരിച്ചടി ഭയന്ന് അധികാരം ഉപയോഗിച്ച് പോലീസിനെ വിന്യസിക്കുകയും ചെയ്തു. സമാധാനം സ്ഥാപിക്കണമെന്ന ലക്ഷ്യവുമായി ആലപ്പുഴ DYSP യുടെയും മണ്ണഞ്ചേരി സി ഐ യുടെയും നേതൃത്വത്തിൽ പിറ്റേന്ന് സമാധാന സർവകക്ഷി യോഗം എന്ന നിലയിൽ SDPI -സിപിഎം നേതൃത്വങ്ങളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. സമാധാനം നാട്ടിൽ നിലനിൽക്കണമെന്ന് ആഗ്രഹിച്ച എസ് ഡി പി ഐ മണ്ഡലം നേതൃത്വങ്ങൾ പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു.

മറുഭാഗത്ത് നിന്ന് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ MS സന്തോഷ് മാത്രമാണ് സിപിഎം പ്രതിനിധി ആയി സ്റ്റേഷനിൽ എത്തിയത്. സിപിഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഭാരവാഹികളോ, DYFI ഭാരവാഹികളോ എത്തിയില്ല. ഇവർ മാറി നിന്ന് കൊണ്ട് സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് ഭരണസമിതിയിലെ ഒരംഗത്തെ മാത്രം പറഞ്ഞു വിട്ടതിന് പിന്നിൽ അണിയറയിൽ അമ്പനാകുളങ്ങര എൽ സി സെക്രട്ടറിയുടെ നേത്രത്വത്തിൽ കൂടുതൽ ആക്രമങ്ങൾക്ക് പദ്ധതിയിട്ടത് കൊണ്ടാണ് എന്നതിൽ സംശയമില്ല.

ഏറ്റവും ഒടുവിൽ DYFI മേഖല കമ്മിറ്റിയുടെ പേരിൽ റിമാൻഡിലായ ക്രിമിനലുകളുടെ ആക്രമണത്തെ ന്യായീകരിച്ച് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റർ ഇറക്കിയതും ഈ സംശയത്തിന് ബലം നൽകുന്നു. ആയതിനാൽ കഴിഞ്ഞ 2 ദിവസങ്ങളിലായി SDPI പ്രവർത്തകർക്ക് നേരെയും മാതാപിതാക്കൾക്ക് നേരെയും ഉണ്ടായ അക്രമങ്ങൾക്ക് ഗൂഡാലോചന നടത്തിയ സിപിഎം അമ്പനാകുളങ്ങര എൽ സി സെക്രട്ടറിയെയും DYFI മേഖല ഭാരവാഹികളെയുംഗൂഡാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്നും നിയമപാലകർ അതിന് തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

നിരന്തരമായി പ്രവർത്തകർക്ക് നേരെ അതിക്രമങ്ങൾ അഴിച്ച് വിട്ട് കൊണ്ട് SDPI യുടെ പ്രവർത്തനങ്ങളെ ഇല്ലാതാക്കാമെന്നത് സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണെന്നും അണികളെ നിലക്ക് നിർത്തിയില്ലെങ്കിൽ നേതൃത്വങ്ങൾ വലിയ വില നൽകേണ്ടി വരുമെന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button