ErnakulamLatest NewsKeralaNattuvarthaNews

എസ്​ഡിപിഐ നേതാവിന്‍റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് തീവവാദ സംഘം, ആസൂത്രകൻ വത്സൻ തില്ലങ്കേരി: ആരോപണവുമായി അഷ്റഫ് മൗലവി

മൂവാറ്റുപുഴ: ആലപ്പുഴയിൽ എസ്​ഡിപിഐ നേതാവ് ഷാന്‍റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് തീവവാദ സംഘമാണെന്ന ആരോപണവുമായി എസ്​ഡിപിഐ സംസ്ഥാന പ്രസിഡന്‍റ്​ അഷ്റഫ് മൗലവി രംഗത്ത്. സംഘർഷ സാഹചര്യം നിലവിൽ ഇല്ലാത്ത പ്രദേശത്താണ് കൊലപാതകം നടന്നതെന്നും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ജില്ലയിൽ തങ്ങി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നും അഷ്റഫ് മൗലവി ആരോപിച്ചു.

സംസ്ഥാന ആഭ്യന്തര വകുപ്പും ആർഎസ്എസും തമ്മിൽ ധാരണയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൗനാനുവാദത്തിലാണ് കൊലപാതകങ്ങൾ അരങ്ങേറുന്നതെന്നും അഷ്റഫ് മൗലവി പറഞ്ഞു.

അബുദാബിയിൽ പ്രവേശിക്കുന്നതിന് ഇനി മുതൽ പുതിയ നിബന്ധനകൾ: ഇഡിഇ സ്‌കാനിംഗ് നിർബന്ധം

ശനിയാഴ്ചയാണ് ആലപ്പുഴയിൽ എസ്​ഡിപിഐ നേതാവ് ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഷാന്‍ വധക്കേസിലെ പ്രതികൾക്കായി അന്വേഷണസംഘം തെരച്ചിൽ ആരംഭിച്ചു. കൊലപാതക സംഘത്തിന് വാടക കാര്‍ എത്തിച്ചുനല്‍കിയ രണ്ടുപേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button