ഝാന്‍സി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിവുകളെ എടുത്ത് കാണിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യോഗി ആദിത്യനാഥിന്റെ പ്രകടനത്തെ ക്രിക്കറ്റുമായാണ് രാജ്‌നാഥ് സിംഗ് സാമ്യപ്പെടുത്തിയത്. ആദിത്യനാഥിനെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിച്ച പ്രതിരോധമന്ത്രി, സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ജന്‍ വിശ്വാസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
Read Also : ആർ.എസ്.എസ് – എസ്.ഡി.പി.ഐ ആക്രമങ്ങളുടെ ലക്ഷ്യം വർഗ്ഗീയ കലാപമാണെന്ന് എ എ റഹീം
‘കുറ്റവാളികളുടെ മനസ്സില്‍ ഭയം നിറയ്ക്കുന്ന രണ്ട് അക്ഷരങ്ങളുള്ള പേരാണ് യോഗി. ആദിത്യനാഥ് പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു ഓള്‍ റൗണ്ടറാണ്. അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ കഴിയും, ബൗള്‍ ചെയ്യുമ്പോള്‍ സ്റ്റമ്പുകള്‍ പിഴുതെറിയാനും സാധിക്കും. എസ്പി, ബിഎസ്പി അല്ലെങ്കില്‍ കോണ്‍ഗ്രസ് എതിരാളികള്‍ ആരുമാവട്ടെ അദ്ദേഹത്തിന്റെ ഇന്‍സ്വിങ്ങറും ഔട്ട്‌സ്വിങ്ങറും നേരിടാന്‍ ആര്‍ക്കും കഴിയുന്നില്ല’, രാജ്‌നാഥ് സിംഗ് പറഞ്ഞു.
Post Your Comments