AlappuzhaLatest NewsKeralaNattuvarthaNews

കൊലപാതകങ്ങൾ അപലപനീയം, കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: കാന്തപുരം

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീയമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. കൊലപാതകങ്ങളിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

12 മണിക്കൂറിനിടെയാണ് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയിൽ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനും ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ജില്ലയിൽ രണ്ട് ദിവസം പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ലിംഗസമത്വം: പുരുഷന്മാരുടെ വിവാഹ പ്രായം 18 ആയി കുറയ്ക്കണമെന്ന് ബൃന്ദാ കാരാട്ട്

ആലപ്പുഴ ജില്ലാ കലക്ടർ തിങ്കളാഴ്ച സർവകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ട് മൂന്നുമണിക്ക് ആലപ്പുഴ കലക്ട്രേറ്റിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button