ഡൽഹി: ലിംഗ സമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹ പ്രായം 21ൽ നിന്ന് 18 ആയി കുറക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തെറ്റാണെന്നും ഇത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
സ്ത്രീകളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആയി ഉയർത്താൻ കേന്ദ്ര സർക്കാരിന്റെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലിംഗസമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്ന് ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടത്.
‘സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തീർത്തും തെറ്റാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. സർക്കാരിന് ലിംഗസമത്വം ഉറപ്പാക്കണമെന്നുണ്ടെങ്കിൽ പുരുഷന്മാരുടെ കല്യാണ പ്രായം 21ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടത്. അതോടൊപ്പം, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള സംവിധാനങ്ങളൊരുക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണം’. ബൃന്ദാ കാരാട്ട് പറഞ്ഞു.
Post Your Comments