തിരുവനന്തപുരം: സംസ്ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് പോലീസിന് ജാഗ്രതാ നിർദേശം. പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി കർശന നിർദേശം നൽകി.
ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്റലിജൻസ് സംസ്ഥാനത്ത് സംഘർഷ സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആർഎസ്എസ്, എസ്ഡിപിഐ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.
Post Your Comments