കോട്ടയം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എം.എ. ഹാരിസിന്റെ ജാമ്യാപേക്ഷ കോ
തി തള്ളി. കോട്ടയം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
റിമാൻഡിലുള്ള ഇയാൾക്കെതിരെയും രണ്ടാം പ്രതി മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻജിനീയർ ജോസ് മോനെതിരെയും വരവിൽ കവിഞ്ഞ സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്താനും വിജിലൻസ് തീരുമാനമായി.
ഹാരിസിനെ അറസ്റ്റിലായതിനു പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സസ്പെൻഡ് ചെയ്തിരുന്നു. ജോസ് മോൻ ഒളിവിലാണ്. ഹാരിസിന്റെ ആലുവയിലെ വീട്ടിലും ജോസ് മോന്റെ കൊല്ലം ഏഴുകോണിലെ വീട്ടിലും വിജിലൻസ് റെയ്ഡ് നടത്തി അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു.
അതേസമയം സംഭവത്തിൽ പരാതിക്കാരനായ പാലാ പ്രവിത്താനം പി.ജെ ട്രേഡ് ഉടമ ജോബിൻ സെബാസ്റ്റ്യന് കോട്ടയം വിജിലൻസ് ഇടപെട്ട് നോൺ പൊല്യൂഷൻ സർട്ടിഫിക്കറ്റ് കൈമാറി. ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ നേരിട്ടെത്തിയാണ് സർട്ടിഫിക്കറ്റ് നൽകിയത്.
Post Your Comments