ന്യൂയോര്‍ക്ക്: ഐഎസുമായി ബന്ധമുള്ള 66 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് യുഎസ് റിപ്പോര്‍ട്ട്. ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ തീവ്രവാദികളെ പിടികൂടിയതിന് പ്രശംസിച്ചിട്ടുണ്ട്. രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതിനുള്ള എന്‍ഐഎയുടെ പ്രവര്‍ത്തനങ്ങളെ റിപ്പോര്‍ട്ടില്‍ അഭിനന്ദിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2020ലെ റിപ്പോര്‍ട്ടിലാണ് രാജ്യത്തിന് അഭിനന്ദനം.
കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നുമായി 10 അല്‍-ഖ്വയ്ദ തീവ്രവാദികള്‍ ഉള്‍പ്പടെ 160 പേരെ പിടികൂടിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെ നിരവധി തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ യുഎസും ഇന്ത്യയും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments