KeralaUSALatest NewsIndia

കേരളത്തിലും ബംഗാളിലും ഐഎസ് സാന്നിധ്യം: ഐഎസ് ബന്ധമുള്ള 66 ഇന്ത്യൻ വംശജരെന്ന് യുഎസ് റിപ്പോർട്ട്, എൻ‌ഐ‌എയ്ക്ക് അഭിനന്ദനം

‘ഇന്ത്യൻ ഭീകര വിരുദ്ധ സേന രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവർത്തനങ്ങളെ കണ്ടെത്തുകയും ഇല്ലാതാക്കുകയും ചെയ്തു.'

വാഷിങ്ടൻ: ആഗോള ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്ഐഎസ്) ബന്ധമുള്ള 66 ഇന്ത്യൻ വംശജർ ഉണ്ടെന്ന് ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 2020 ലെ റിപ്പോർട്ട്. രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നതിനു ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) ഉൾപ്പെടെയുള്ള ഇന്ത്യയുടെ ഭീകര വിരുദ്ധ സേനയെ റിപ്പോർട്ടിൽ അഭിനന്ദിച്ചു.

‘ഇന്ത്യൻ ഭീകര വിരുദ്ധ സേന രാജ്യാന്തരവും പ്രാദേശികവുമായ ഭീകര പ്രവർത്തനങ്ങളെ കണ്ടെത്തുകയും ഇല്ലാതാക്കുകയും ചെയ്തു. എൻ‌ഐ‌എ ഐഎസുമായി ബന്ധപ്പെട്ട 34 കേസുകൾ പരിശോധിച്ചു. കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമായി 10 അൽ ഖായിദ ഭീകരർ ഉൾപ്പെടെ 160 പേരെ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തു.’– റിപ്പോർട്ടിൽ പറയുന്നു.

‘ഭീകര പ്രവർത്തന വിവരങ്ങളുമായി ബന്ധപ്പെട്ട യുഎസിന്റെ ആവശ്യങ്ങളോട് ഇന്ത്യ കൃത്യസമയത്ത് പ്രതികരിക്കുകകയും, ഭീകര ഭീഷണികൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷമായി, ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ചുള്ള ശ്രമങ്ങൾ ഭീകരപ്രവർത്തനങ്ങളെ തടയാൻ സഹായിച്ചു’. ഭീകരവാദ ഭീഷണികളെ തകർക്കുന്നതിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ഫലപ്രദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യക്കെതിരെ പാകിസ്ഥാൻ കേന്ദ്രീകരിച്ചു ലഷ്കർ ജെയ്‌ഷെ തുടങ്ങിയ തീവ്രവാദ സംഘടനകൾ നടത്തുന്ന ഭീകരപ്രവർത്തനങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനായ മസൂദ് അസർ, സജീദ് മീഡ് എന്നിവർ ഇപ്പോഴും പാക്കിസ്താനിലുണ്ട്. കൂടാതെ ബംഗ്ലാദേശ് അതിർത്തി വഴിയും ഭീകര സംഘടനകൾ ഇന്ത്യയിലേക്ക് ബംഗാൾ വഴി പ്രവർത്തനം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ജമാ അത് ഉൽ മുജാഹിദ്ദിൻ ബംഗ്ലാദേശിയുടെ രണ്ടാം കമാണ്ടർ അബ്ദുൽ കരീമിനെ എൻഐഎ അറസ്റ്റ് ചെയ്തതും ചില സമരത്തിലും മറ്റുമുള്ള മാവോയിസ്റ്റ് ഖാലിസ്ഥാൻ ഭീകരരുടെ കാര്യങ്ങളും ഈ റിപ്പോർട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button