PathanamthittaKeralaNattuvarthaLatest NewsNews

വിവാഹമോചന കേസില്‍ വിധി വരാൻ മണിക്കൂറുകൾ മാത്രം : കോടതിയില്‍ യുവാവ്​ കുഴഞ്ഞുവീണ് മരിച്ചു

ആറന്മുള പൊലീസ് സ്​റ്റേഷനില്‍ രജിസ്​റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയായ ആറന്മുള കോഴിപ്പാലം തളിക്കാട്ട് മോടിയില്‍ ടി.പി. ബിജുവാണ്​ (41) മരിച്ചത്

പത്തനംതിട്ട: വിവാഹമോചന കേസില്‍ ഏതാനും മണിക്കൂറിനുള്ളില്‍ വിധി വരാനിരിക്കെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വെച്ചാണ് രക്തം ഛര്‍ദിച്ച്‌​ കുഴഞ്ഞുവീണ യുവാവ്​ മരിച്ചത്. ആറന്മുള പൊലീസ് സ്​റ്റേഷനില്‍ രജിസ്​റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയായ ആറന്മുള കോഴിപ്പാലം തളിക്കാട്ട് മോടിയില്‍ ടി.പി. ബിജുവാണ്​ (41) മരിച്ചത്.

വെള്ളിയാഴ്ച 1.45 ഓടെയാണ്​ സംഭവം. ആറുമാസമായി ആലപ്പുഴ ജില്ല ജയിലിലായിരുന്ന ബിജുവിനെ പത്തനംതിട്ട സി.ജെ.എം കോടതിയില്‍ എത്തിച്ചതാണ്​. അവസാന വട്ട വിചാരണക്കുശേഷം കോടതി വരാന്തയിലിരുന്ന ബിജു ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചോര ഛര്‍ദിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also : ചാൾസ് രാജകുമാരനെ സന്ദർശിച്ച് ഒമാൻ ഭരണാധികാരി : ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്തു

വിസ്താരത്തിനിടെ ബിജുവില്‍ നിന്ന്​ വിവാഹമോചനം വേണമെന്ന്​ ഭാര്യ കോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് വിവാഹമോചനത്തില്‍ ബിജു ഒപ്പുവെച്ചതോടെ കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് ഭാര്യ കോടതിയോട് പറഞ്ഞു. ഉച്ചകഴിഞ്ഞ് കേസി​ന്റെ വിധി വരാനിരിക്കെയാണ് യുവാവിന്റെ മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button