കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുമെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി കുവൈത്ത്. രാജ്യത്തെ ലൈസൻസ് വിവര സംവിധാനത്തിൽ പതിവ് പരിഷ്‌കരണ നടപടികൾ മാത്രമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് കുവൈത്ത് വ്യക്തമാക്കുന്നത്.
പഴയ ലൈസൻസുകൾ പുതുക്കി നൽകുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ അനധികൃതമായി സ്വന്തമാക്കിയ ലൈസൻസുകൾ റദ്ദാക്കുമെന്നും അവ ഉപയോഗിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നുമെന്നും അധികൃതർ വിശദമാക്കി.
30 ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസൻസുകളാണ് നിലവിൽ കുവൈത്തിലുള്ളത്. ഇതിൽ 10 ലക്ഷത്തോളം ലൈസൻസുകൾ പഴയ രീതിയിലുള്ളവയാണ്. അവ മാറ്റി നൽകാനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. മൂന്ന് മാസത്തിനകം പുതിയ സംവിധാനം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments