ടോക്കിയോ: മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ രോഗികള്‍ ഉള്‍പ്പടെ 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജപ്പാനിലാണ് മന:സാക്ഷിയെ നടുക്കിയ ദുരന്തം ഉണ്ടായത്. ഒസാക്കയിലെ എട്ടുനില കെട്ടിടത്തിലുണ്ടായ അപകടത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അജ്ഞാതനായ വ്യക്തി തീവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ 10.18ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. സംഭവത്തില്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഉള്‍പ്പടെയുള്ളവര്‍ അപലപിച്ചു.
Read Also : പെൺകുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്?: എതിർപ്പുമായി സീതാറാം യെച്ചൂരി
ആരോഗ്യ കേന്ദ്രത്തിന്റെ നാലാമത്തെ നിലയിലാണ് തീപ്പിടിത്തം ആരംഭിച്ചത്. പിന്നീട് മറ്റ് നിലകളിലേക്ക് തീ പടരുകയായിരുന്നു. മദ്ധ്യവയസ്‌കനായ ഒരാള്‍ കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിന് പിന്നില്‍ ഇയാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളുടെ പക്കല്‍ ഒരു പേപ്പര്‍ ബാഗ് ഉണ്ടായിരുന്നതായും അതിനുള്ളില്‍ നിന്നും ദ്രാവകരൂപത്തിലുള്ള വസ്തു ഒഴുകിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദ്രാവകമടങ്ങുന്ന പേപ്പര്‍ ബാഗ് നാലാം നിലയിലെ റിസപ്ഷന്‍ കൗണ്ടറിന് സമീപം ഇയാള്‍ വെച്ചിരുന്നു. എന്നാല്‍ ഈ ദ്രാവകമാണോ തീപിടിത്തത്തിന് കാരണമായതെന്നത് വ്യക്തമല്ല. അഗ്‌നിബാധയെ തുടര്‍ന്ന് മദ്ധ്യവയസ്‌കനും പൊള്ളലേറ്റിട്ടുണ്ട്. നിലവില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാളെന്നും പോലീസ് അറിയിച്ചു.
കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചും ഹൃദയാഘാതം സംഭവിച്ചുമാണ് ഭൂരിഭാഗം ആളുകളും മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments