ThrissurLatest NewsKeralaNattuvarthaNews

കാണിക്കയായി ലഭിച്ച ഥാര്‍ അമൽ മുഹമ്മദിന് വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കുമെന്ന് ദേവസ്വം ചെയർമാൻ: തർക്കം

തൃശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ ലേലത്തില്‍ തര്‍ക്കം. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. 25 ലക്ഷം വരെ ലഭിക്കാന്‍ സാധ്യതയുണ്ടായിട്ടും 15 ലക്ഷത്തിന് ലേലമുറപ്പിച്ചത് ചര്‍ച്ചയാകുമെന്നും ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം വേണ്ടി വന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭരണസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേർത്തു.

15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തതെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. അതേസമയം, ലേലം ഉറപ്പിച്ച ശേഷം വാക്ക് മാറ്റുന്നത് ശരിയല്ലെന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി സുഭാഷ് പ്രതികരിച്ചു. ലേലം കഴിഞ്ഞാല്‍ വാഹനം ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും വാഹനം ലഭിക്കുന്നതിനായി നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുഭാഷ് പ്രതികരിച്ചു.

വിവാഹപ്രായം ഉയർത്തൽ: ബിൽ ലോക്സഭയിൽ വരുമ്പോൾ കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്ന് കെ.സി വേണുഗോപാൽ

അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നതെന്നും അമലിന് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്നും സുഹൃത്ത് സുഭാഷ് പറഞ്ഞു. എന്തുവില കൊടുത്തും ഥാര്‍ സ്വന്തമാക്കണമെന്നും 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിര്‍ദേശമെന്നും സുഭാഷ് വ്യക്തമാക്കിയിരുന്നു.
എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ബഹ്റൈനിലാണ്. 15,10,000 രൂപയ്ക്കാണ് അമല്‍ ഥാര്‍ ലേലത്തില്‍ സ്വന്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button