KeralaLatest NewsNews

വിവാഹപ്രായം ഉയർത്തൽ: ബിൽ ലോക്സഭയിൽ വരുമ്പോൾ കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്ന് കെ.സി വേണുഗോപാൽ

തിരുവനന്തപുരം : പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇത് സംബന്ധിച്ച് ബിൽ ലോക്സഭയിൽ വരുമ്പോൾ കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങളിലൂടെ പരിഷ്‌ക്കാരമല്ല മറിച്ച് ജനങ്ങളുടെ വിഭജനമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. സ്ത്രീശാക്തീകരത്തെക്കുറിച്ച് പറയുന്നവർ ആദ്യം ചെയ്യേണ്ടത് അവരുടെ മുന്നിലുള്ള വനിത സംവരണ ബിൽ പാസാക്കുകയാണ്. 33 ശതമാനം സ്ത്രീകൾ നിയമസഭയിലും പാർലമെന്റിലും വന്നാൽ അതിലും വലിയ സ്ത്രീശാക്തീകരണം ഇല്ല എന്നുള്ളതാണ് കോൺഗ്രസ് നിലപാട്. കേന്ദ്ര സർക്കാർ എന്തിനാണ് അതിൽ നിന്നും ഒളിച്ചോടുന്നത് എന്നും വേണുഗോപാൽ ചോദിച്ചു.

Read Also  :  സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിൽ അധ്യാപക ഒഴിവ്

കെ റെയിൽ വിഷയത്തിൽ പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്ന തരൂരിന്റെ പ്രസ്താവനയിൽ തെറ്റൊന്നും കാണുന്നില്ല. വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ് പാർട്ടി. പക്ഷെ പാർട്ടി ഔദ്യോഗികമായി ഒരു നിലപാട് എടുക്കുന്നത് വരെ മാത്രമേ അത് പാടുള്ളൂ. പാർട്ടി എല്ലാവരുമായും ചർച്ച ചെയ്യും അതിന് ശേഷം ഒരു നിലപാട് എടുക്കും ആ നിലപാടുമായി മാത്രമേ
മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിനോടൊപ്പം തരൂരും നിൽക്കേണ്ടി വരുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button