ThrissurLatest NewsKeralaNattuvarthaNews

ഗുരുവായൂർ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാര്‍’ വീണ്ടും ലേലം ചെയ്യാനൊരുങ്ങി ദേവസ്വം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ ‘ഥാർ’ ജീപ്പ്, പുനർലേലം ചെയ്യാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ജൂൺ 6നാണ് ലേലം. പുനർലേലം ചെയ്യുന്ന തീയതിയും, വിശദാംശങ്ങളും പത്രത്തിൽ പരസ്യം ചെയ്ത് പൊതുജനങ്ങളെ അറിയിക്കുന്നതിനും തീരുമാനമായി. ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

2021ഡിസംബർ 4ന് മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നൽകിയ വാഹനം, ഡിസംബർ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമൽ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കർ എന്നയാൾ മാത്രമാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. തുടർന്ന്, 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിക്കുകയായിരുന്നു.

എംപിക്ക് നാട്ടുകാരുടെ വക സമ്മാനമായി രണ്ടായിരം കുടകൾ, സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് എഎ റഹീം

അതേസമയം, പൊതുജനങ്ങളെ അറിയിക്കുന്നതിനായി, വേണ്ടത്ര പ്രചാരം നൽകാതെ വാഹനം ലേലം ചെയ്തതും ഒരാൾ മാത്രം പങ്കെടുത്ത ലേലം ഉറപ്പിച്ചതും ചോദ്യം ചെയ്ത്, ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന്, ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ദേവസ്വം കമ്മിഷണർ ഡോ. ബിജു പ്രഭാകർ ഗുരുവായൂരിൽ സിറ്റിങ് നടത്തി, പരാതികൾ കേട്ടു. ഇതിന് ശേഷമാണ് വാഹനം വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണർ ഉത്തരവിട്ടത്. തുടർന്ന്, ബുധനാഴ്ച ചേർന്ന ദേവസ്വം ഭരണസമിതി പുനർലേലത്തിന് തീരുമാനം എടുക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button