റിയാദ്: കാർ കേടായി വഴിയിൽ കുടുങ്ങിയ യുവാവിന് അപ്രതീക്ഷിത സമ്മാനവുമായി ഗവർണർ. സൗദി അറേബ്യയിലാണ് സംഭവം. സൗദി അറേബ്യയിലെ അസീർ പ്രവിശ്യാ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരനാണ് കാർ കേടായി വഴിയിൽ നിന്ന യുവാവിന് അപ്രതീക്ഷിത സമ്മാനം നൽകിയത്. മഹായിൽ അസീറിലൂടെ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ കടന്നുപോകുന്നതിനിടെയാണ് വഴിയിലൊരു യുവാവ് കേടായ കാറിന് സമീപം നിൽക്കുന്നത് കാണുന്നത്. ഉടൻ തന്നെ അദ്ദേഹം യുവാവിന്റെ സമീപത്തേക്കെത്തി വിവരം തിരക്കി.
കാർ കേടായതിനാലാണ് വഴിയിൽ നിൽക്കുന്നതെന്ന് യുവാവ് ഗവർണറോട് പറഞ്ഞു. ഈ കേടായ കാറല്ലാതെ വേറെ വാഹനം ഉണ്ടോയെന്ന് ഗവർണർ യുവാവിനോട് ചോദിച്ചു. എന്നാൽ കാറില്ലെന്നാണ് യുവാവ് മറുപടി നൽകിയത്. യുവാവിനോട് തന്റെ കാറിൽ കയാറാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് യുവാവിനെയും കൊണ്ട് കാർ ഷോറൂമിലെത്തിയ അദ്ദേഹം പുതിയ വാഹനം വാങ്ങി സമ്മാനിക്കുകയായിരുന്നു. ഫുൾ ഓപ്ഷൻ ടൊയോട്ട ഹൈലക്‌സ് പിക്കപ്പാണ് യുവാവിന് സമ്മാനമായി ലഭിച്ചത്.
Post Your Comments