KottayamNattuvarthaLatest NewsKeralaNews

ഡെ​ലി​വ​റി ബോ​യിയെന്ന വ്യാജേന വീ​ട്ടി​ല്‍ ക​യ​റി യു​വ​തി​യു​ടെ മാല കവര്‍ന്നു

കൂ​വ​പ്പ​ള്ളി ആ​ല​മ്പ​ര​പ്പ് അ​ജി​ത്തിന്റെ ഭാ​ര്യ ഊ​ര്‍മി​ള​യു​ടെ (23) മാ​ല​യാ​ണ് കവർന്നത്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഡെ​ലി​വ​റി ബോ​യിയെന്ന വ്യാജേന വീ​ട്ടി​ല്‍ ക​യ​റി യു​വ​തി​യു​ടെ മാ​ല ക​വ​ര്‍ന്നതായി പരാതി. കൂ​വ​പ്പ​ള്ളി ആ​ല​മ്പ​ര​പ്പ് അ​ജി​ത്തിന്റെ ഭാ​ര്യ ഊ​ര്‍മി​ള​യു​ടെ (23) മാ​ല​യാ​ണ് കവർന്നത്.

തോ​ളി​ൽ ഡെ​ലി​വ​റി ബാ​ഗ് തൂ​ക്കി​യെ​ത്തി​യ യു​വാ​വ് ഫ്ലി​പ്കാ​ർ​ട്ട് ഓ​ൺ​ലൈ​ൻ ക​മ്പ​നി​യി​ൽ ​നി​ന്നാ​ണെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ്​ വീ​ട്ടി​ൽ പ്രവേശിച്ചത്. തോ​ളി​ല്‍ ബാ​ഗു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ സം​ശ​യം തോ​ന്നി​യിരുന്നി​ല്ലായെന്നും യുവതി പരാതിയിൽ പറയുന്നു.

Read Also : ഋതുമതിയാകുമ്പോള്‍ തന്നെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം, വിവാദ പ്രസ്താവനയുമായി എംപി: വീഡിയോ

മാല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ യു​വ​തി ത​ട​യാ​ന്‍ നോ​ക്കി​യെ​ങ്കി​ലും മു​ഖ​ത്തി​ടി​ച്ച് വീ​ഴ്ത്തി​യ​ശേ​ഷം മാ​ല​യു​മാ​യി രക്ഷപ്പെടു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​രാ​ണ് എ​ത്തി​യ​തെ​ന്ന് പൊ​ലീ​സി​ന് നൽകിയ പരാതിയിൽ പറയുന്നു. മോ​ഷ്​​ടാ​വിന്റെ പി​ന്നാ​ലെ ഓ​ടി​യെത്തിയ​പ്പോ​ള്‍ റോ​ഡി​ല്‍ മ​റ്റൊ​രാ​ള്‍ ബൈ​ക്കി​ല്‍ കാ​ത്തു​നി​ല്‍പു​ണ്ടാ​യി​രു​​ന്നുവെന്നും പരാതിയിൽ പറയുന്നു.

അതേസമയം ന​ഷ്​​ട​മാ​യ മാ​ല മു​ക്കു​പ​ണ്ട​മാ​ണെ​ന്നും താ​ലി സ്വ​ര്‍ണ​മാ​യി​രുന്നെന്നും യു​വ​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് സംഭവത്തിൽ കേസെടുത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button