ThiruvananthapuramLatest NewsKeralaNattuvarthaNews

‘പ്രത്യേക തരം പുരോഗമനം’: ഫാത്തിമ തഹ്ലിയയ്ക്കെതിരെ പരിഹാസവുമായി ജസ്ല മാടശേരി

തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായപരിധി ഉയര്‍ത്തല്‍, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങിയ വിഷയങ്ങളെ വിമർശിച്ച എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തെഹ്ലിയയ്ക്കെതിരെ പരിഹാസവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരി രംഗത്ത്. ഫാത്തിമയുടേത് ‘പ്രത്യേക തരം പുരോഗമനം’ ആണെന്ന് പരിഹസിച്ച ജസ്ല ഫാത്തിമയുടെ നിലപാടുകളില്‍ കാപട്യമാണെന്ന എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിന്റെ വാക്കുകൾ ജസ്ല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

എംഇഎസ് കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായ സാഹചര്യത്തിലാണ് ഫസല്‍ ഗഫൂർ ഫാത്തിമയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. നിഖാബ് നിരോധനം എംഇഎസിലേക്ക് വരുന്ന പെണ്‍കുട്ടികളുടെ അവകാശലംഘനമല്ലേ എന്ന് ഫാത്തിമ തഹ്ലിയ ചാനല്‍ പരിപാടിയില്‍ ഫസല്‍ ഗഫൂറിനോട് ചോദിച്ചു. ഇതിന് മറുപടിയായാണ് ഫസല്‍ ഗഫൂർ ഫാത്തിമയുടെ നിലപടുകൾ കാപട്യമാണെന്ന് വ്യക്തമാക്കിയത്.

മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹം, തൊട്ടതോടെ ഉണര്‍ന്നു: ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന് പിഎംഎ സലാം

‘ഇങ്ങനത്തെ കഥാപാത്രങ്ങളാണ് വിചിത്ര വാദികള്‍. ആ കുട്ടിയെ നോക്കുക. അവര് നല്ല മേക്കപ്പ് എല്ലാം ചെയ്ത് അവരുടെ മുഖമെല്ലാം കാണിച്ച് രാഷ്ട്രീയത്തിലും അല്ലാതെയുമായി നടക്കുന്നുണ്ട്. എന്നിട്ടവര്‍ മറ്റുള്ളവരുടെ മുഖം മറയ്ക്കാന്‍ വേണ്ടി വാദിക്കുകയാണ്. കാപട്യമാണത്’. ഫസല്‍ ഗഫൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button