ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ട്വിറ്ററിലൂടെ ഒരു ചിത്രം പങ്കുവെച്ചാണ് ജഡേജ ഇക്കാര്യം അറിയിച്ചത്. അതേസമയം, പരിക്കു മൂലം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് താരം വിട്ടുനില്‍ക്കും.
‘ഇനിയുമേറെ ദൂരം പോകാനുണ്ട്’ എന്ന തലക്കെട്ടോടെ ഇന്ത്യന്‍ ടെസ്റ്റ് ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ജഡേജ ട്വീറ്റ് ചെയ്തത്. ആ ട്വീറ്റിന് മുമ്പ് ‘തെറ്റായ വിവരങ്ങള്‍ വിശ്വസിക്കുന്നവരാണ് വ്യാജ സുഹൃത്തുക്കള്‍. ആത്മാര്‍ഥ സുഹൃത്തുക്കള്‍ നിങ്ങളെയാണ് വിശ്വസിക്കുക. വാര്‍ത്തകളെയല്ല’ എന്ന കുറിപ്പും ജഡേജ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
Read Also:- ഇയര്‍ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..!
ജഡേജ ടെസ്റ്റില്‍ നിന്ന് വിരമിക്കുകയാണെന്നും ഏകദിന, ട്വന്റി- 20 മത്സരങ്ങളില്‍ മാത്രം കളിക്കുമെന്നുമുള്ള വാര്‍ത്തകള്‍ വന്നു. ഇതോടെ ജഡേജ തന്നെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. 33 കാരനായ ജഡേജ 57 ടെസ്റ്റുകളില്‍ നിന്ന് 232 വിക്കറ്റുകളും 2195 റണ്‍സും നേടിയിട്ടുണ്ട്. അതില്‍ 17 അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉള്‍പ്പെടും.
Post Your Comments