KeralaLatest NewsIndia

ബോർഡിലെ അഴിമതി തുടർക്കഥ, ഹാരിസിന് പിന്നാലെ ജോസ്മോൻ സമ്പാദിച്ചത് കോടികൾ, റെയ്ഡിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന അഴിമതി

40 പവൻ സ്വർണം വീട്ടിലുണ്ടായിരുന്നു 72 പവൻ ലോക്കറിലും ഉണ്ട്. വിവിധ ബാങ്കുകളിലായി രണ്ട് കോടി രൂപയുടെ നിക്ഷേപം.

കൊല്ലം: മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതിയുടെയും കൈക്കൂലി ഇടപാടുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് വിജിലൻസ്‌ റെയ്ഡിലൂടെ പുറത്തുവരുന്നത്. ബോർഡിലെ ഉദ്യോഗസ്ഥർക്കെല്ലാം കോടികളുടെ സമ്പാദ്യം. കോട്ടയം ജില്ലാ ഓഫീസറായിരുന്ന ജെ. ജോസ്മോൻ നിലവിൽ തിരുവനന്തപുരത്ത് സീനിയർ എൻജിനീയറാണ്. കോട്ടയത്ത് ജോലി ചെയ്യവേ പാലായിലെ വ്യവസായിയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് ജോസ്മോൻ്റെ വീട്ടിലെ പരിശോധന.

വീട്ടിലെ അലമാരയിൽ നിന്ന് ഒന്നരലക്ഷം രൂപ കണ്ടെടുത്തു. വീട്ടിൽ റെയ്ഡ് നടത്തുന്ന വിവരം ജോസ്മോനെ അറിയിച്ചെങ്കിലും ഇയാൾ എത്തിയില്ല. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആരംഭിച്ച റെയ്ഡ് അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്. ഇതോടൊപ്പം ഒരു ലക്ഷത്തിലേറെ മൂല്യമുള്ള ഡോളർ, ദിർഹം, റിയാൽ ഉൾപ്പെടെ വിദേശ കറൻസികളും കണ്ടെത്തി. 40 പവൻ സ്വർണം വീട്ടിലുണ്ടായിരുന്നു 72 പവൻ ലോക്കറിലും ഉണ്ട്. വിവിധ ബാങ്കുകളിലായി രണ്ട് കോടി രൂപയുടെ നിക്ഷേപം.

പത്തിലേറെ കമ്പനികളുടെ ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ളത് 17 ലക്ഷത്തിലധികം രൂപ. ഇതുകൂടാതെ എയർപോർട്ട്, സ്വകാര്യ ആശുപത്രി എന്നിവയുടെ 47,000 ഷെയറുകൾ ഉണ്ട്. ഒപ്പം കോടികൾ വിലമതിക്കുന്ന ഭൂസ്വത്തും കണ്ടെത്തി. എഴുകോണിൽ 20 സെൻ്റിൽ 3500 ചതുരശ്ര അടി വിസ്തീർണമുള്ള ആഢംബര വീട്.

വാഗമണ്ണിൽ ഏഴര സെൻ്റിൽ പ്രവർത്തിക്കുന്ന റിസോർട്ട്. എഴുകോണിൽ മറ്റൊരിടത്ത് 12 സെൻറ് സ്ഥലം ഇതിൽ 5 കടമുറികളും 2 ഫ്ലാറ്റുകളും ഉൾപ്പെടുന്ന ഇരുനില കെട്ടിടം. കെട്ടിടവും വീടും ഉൾപ്പെടുന്ന മറ്റൊരു ഭൂമിയും ഈ പരിസരത്തുണ്ട്. കഴിഞ്ഞ വർഷം പതിനെട്ട് ലക്ഷം രൂപയുടെ കാറും ജോസ്മോൻ വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. കോട്ടയം ഓഫിസിലെ കൈക്കൂലി ഇടപാട് കേസിലെ രണ്ടാം പ്രതിയാണ് ജോസ്മോൻ. ഒന്നാം പ്രതി ജില്ലാ ഓഫീസർ ഏഴാം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button