മനില: ഫിലിപ്പൈൻസിൽ ദിവസങ്ങളായി ആഞ്ഞടിക്കുന്ന റായ് കൊടുങ്കാറ്റിൽ മൂന്നുപേർ മരിച്ചു. കൊടുങ്കാറ്റ് 230 കിലോമീറ്റർ വരെ വേഗമാർജ്ജിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാലിപ്പോൾ, മണിക്കൂറിൽ 155 കിലോമീറ്ററായി വേഗത കുറഞ്ഞിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
കാറ്റഗറി അഞ്ചിൽ ഉൾപ്പെടുന്ന സൂപ്പർ ടൈഫൂൺ വിഭാഗത്തിൽപ്പെട്ടതാണ് റായ് കൊടുങ്കാറ്റ്. ഡിനഗാറ്റ്, സുരിഗാവോ ദ്വീപ് പ്രവിശ്യകളിലാണ് കൊടുങ്കാറ്റ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്. പ്രാദേശിക സമയം അഞ്ചുമണിയോടെ ഈ പ്രദേശങ്ങളിൽ കൊടുങ്കാറ്റ് വീശുമെന്ന് ഫിലിപ്പീൻസ് കാലാവസ്ഥ ബ്യൂറോയായ പഗാസ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വർഷം ഫിലിപ്പൈൻസിൽ ഉണ്ടാവുന്ന അൻപതാമത്തെ കൊടുങ്കാറ്റാണ് റായ്. നാവികരോട് കടലിൽ പോകരുതെന്ന് നിർദ്ദേശിച്ച അധികൃതർ തീരപ്രദേശത്തുള്ള ജനങ്ങളെ പൂർണമായും ഒഴിപ്പിച്ചു.
Post Your Comments