Latest NewsNewsInternational

ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു, അറുപതോളം പേർക്ക് പരിക്ക്

ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് ഇസ്ലാമിക തീവ്രവാദികൾ ഹിന്ദു ക്ഷേത്രങ്ങളും, ദുർഗാപൂജയ്ക്കായി തയാറാക്കിയിരുന്ന പന്തലുകളും, വിഗ്രഹങ്ങളും നശിപ്പിക്കുകയായിരുന്നു

ധാക്ക: ബംഗ്ലാദേശിൽ ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അറുപതോളം പേർക്ക് പരിക്കേറ്റു. ചന്ദ്പൂരിലെ ഹജിഗഞ്ജ് ഉപസിലയിൽ നടന്ന സംഭവതത്‍ഗിൽ ദുർഗാപൂജയ്‌ക്കിടെ എത്തിയ തീവ്രവാദികൾ പൂജയിൽ പങ്കെടുക്കാനെത്തിയവരെ ആക്രമിക്കുകയായിരുന്നു.

ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് ഇസ്ലാമിക തീവ്രവാദികൾ ഹിന്ദു ക്ഷേത്രങ്ങളും, ദുർഗാപൂജയ്ക്കായി തയാറാക്കിയിരുന്ന പന്തലുകളും, വിഗ്രഹങ്ങളും നശിപ്പിക്കുകയായിരുന്നു. ഹിന്ദുക്കളുടെ വീടുകൾ തിരഞ്ഞു പിടിച്ചും തീവ്രവാദികൾ അക്രമം നടത്തി. സംഭവത്തിന് പിന്നാലെ പോലീസ് പ്രാദേശിക ഹിന്ദു നേതാക്കളെ ചർച്ചയ്‌ക്ക് വിളിച്ചിരുന്നു.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത

ഈ സമയത്തും പ്രദേശത്തുള്ള നിരവധി പന്തലുകൾ അക്രമികൾ നശിപ്പിച്ചു. ബൻകാലീസിലെ ചമ്പൽ, കാലി മന്ദിർ മുനിസിപ്പാലിറ്റി, കർനാപുലി ഉപസില എന്നിവിടങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായതായി പോലീസ് സ്ഥിരീകരിച്ചു. സംഘർഷം രൂക്ഷമായ ഹജിഗഞ്ജിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷം രൂക്ഷമായ മേഖലയിൽ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button