KeralaLatest NewsNews

ദുര്‍ഗാപൂജ ആശംസകള്‍ നേര്‍ന്ന താരത്തിനെതിരെ സൈബര്‍ ആക്രമണം: ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഭീഷണി

ദുര്‍ഗാ ദേവിയുടെ ചിത്രത്തോടൊപ്പമാണ് താരം മഹാലയ ആശംസ പോസ്റ്റ് ചെയ്തത്

ധാക്ക: ദുര്‍ഗാപൂജ ആശംസകള്‍ നേര്‍ന്ന ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിട്ടണ്‍ ദാസിനെതിരെ സൈബര്‍ ആക്രമണം. ദുര്‍ഗാ ദേവിയുടെ ചിത്രത്തോടൊപ്പമാണ് താരം മഹാലയ ആശംസ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ലിട്ടണ്‍ ദാസിന്റെ ഫേസ്ബുക്ക് പേജിൽ പ്രലോഭനങ്ങളും കൊലവിളികളും അധിക്ഷേപങ്ങളും നിറയുകയാണ്.

read also: കേരളത്തെ രക്ഷിക്കാൻ ബിജെപി അധികാരത്തിലെത്തണം: ജെ പി നദ്ദ

ദുര്‍ഗാ ദേവി കളിമണ്ണില്‍ തീര്‍ത്ത വെറുമൊരു രൂപമാണെന്നും യഥാര്‍ത്ഥ ദൈവം ഏകദൈവമായ അള്ളാഹുവാണെന്നും ഒരാള്‍ പറയുന്നു. അതുകൊണ്ട് ഇസ്ലാമിലേക്ക് മതം മാറാനാണ് ഇയാളുടെ ഉപദേശം.

ലോകത്തിലെ ഏറ്റവും മികച്ച മതമാണ് ഇസ്ലാമെന്നു കമന്റ് വരുന്നുണ്ട്. എന്നാൽ, സത്യവിശ്വാസി ആകാത്തവരുടെ വിധി കൊല്ലപ്പെടാനാണെന്ന് മറക്കരുതെന്നും ബംഗാളി ഭാഷയില്‍ ഭീഷണി കമന്റുകള്‍ നിറയുന്നു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button