
കാക്കനാട്: ഇൻഫോപാർക്കിന് സമീപം യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. മൂന്നാംപ്രതി പള്ളുരുത്തി ചിറക്കൽ പാലത്തിന് സമീപം വാട്ടർ ലാൻഡ് റോഡിൽ താമസിക്കുന്ന ആഷ്ന മൻസിലിൽ ഷമീറാണ് (46) പിടിയിലായത്.
കൊച്ചിയിൽ ഫോട്ടോഷൂട്ടിനെത്തിയ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഈ മാസം ഒന്നുമുതൽ മൂന്നുവരെയുള്ള ദിവസങ്ങളിലായിരുന്നു പീഡനം. ഇൻഫോ പാർക്കിനടുത്ത് ഇടച്ചിറയിലെ ക്രിസ്റ്റീന ലോഡ്ജിൽ മദ്യത്തിലും പാനീയങ്ങളിലും മയക്കുമരുന്ന് ചേർത്ത് നൽകിയാണ് പീഡിപ്പിച്ചത്.
കേസിലെ ഒന്നാം പ്രതി ഷമീർ, രണ്ടാം പ്രതി സലിൻകുമാർ, അജ്മൽ എന്നിവർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ലോഡ്ജ് ഉടമ തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന ഇതിന് ചെയ്ത് നൽകിയതായും പൊലീസ് കണ്ടെത്തി. അതേസമയം ഒളിവിലുള്ള ഇവരെ കണ്ടെത്താനായിട്ടില്ല. അജ്മൽ, സലിൻകുമാർ എന്നിവരെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments