
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ രണ്ടുപേര്‍ പിടിയിൽ. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തില്‍ ലിബിന് കുമാര്‍ (32), ആലംമൂട് അനീഷ് ഭവനത്തില്‍ അനീഷ് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മാറമ്പള്ളിക്ക് സമീപം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയുമാണ് പ്രതികള്‍ മിഠായി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. തെന്ന് പൊലീസ് പറഞ്ഞു.
Read Also : തിരുവല്ലയിൽ യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്: സിപിഎം നേതാവ് ഉൾപ്പടെ 12 പ്രതികൾക്കും ജാമ്യം
ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്സണ് തുടങ്ങിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments