KeralaLatest NewsNews

ചാന്‍സലറാകാന്‍ ഗവര്‍ണ്ണര്‍ തന്നെയാണ് യോഗ്യന്‍: മുഖ്യമന്ത്രി ചാന്‍സലറായിട്ട് എന്ത് ചെയ്യാനാണെന്ന് മുല്ലപ്പള്ളി

സര്‍വകലാശാല ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷം. മന്ത്രിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടന്‍ ലോകായുക്തയ്ക്ക് പരാതി നല്‍കും.

തിരുവനന്തപുരം: മുഖ്യമന്ത്രി ചാന്‍സലറായിട്ട് എന്ത് ചെയ്യാനാണെന്ന് മുന്‍ കെ പി പി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചാന്‍സലറാകാന്‍ ഗവര്‍ണ്ണര്‍ തന്നെയാണ് യോഗ്യനെന്നും സര്‍വകലാശാലകളിലെല്ലാം തന്നെ സി പി ഐ എം ബന്ധുനിയമനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ലെന്നും സുതാര്യതയില്ലാത്ത നിയമനങ്ങളാണ് നടത്തുന്നതെന്നും ധാര്‍മ്മികതയുണ്ടെങ്കില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രാജിവെയ്ക്കുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി കോഴിക്കോട്ട് പറഞ്ഞു.

അതേസമയം കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനത്തില്‍ ആര്‍ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. വിസി നിയമനം ഹൈക്കോടതി ശരിവച്ചെങ്കിലും മന്ത്രിക്കെതിരെ പ്രക്ഷോഭത്തിന് ഒപ്പം നിയമ പോരാട്ടവും തുടരും. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം. ഗവര്‍ണര്‍ക്ക് കത്തെഴുതിയതിന്റെ സാഹചര്യം മന്ത്രി വിശദീകരിക്കണമെന്നും, മുഖ്യമന്ത്രി മൗനം വെടിയണം എന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Read Also: ഇനി നാല് ദിവസം ബാങ്ക് ഇടപാടുകൾ സ്തംഭിക്കും: ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കിലേക്ക്

സര്‍വകലാശാല ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷം. മന്ത്രിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉടന്‍ ലോകായുക്തയ്ക്ക് പരാതി നല്‍കും. ഇതിനൊപ്പം പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു തെരുവില്‍ ഇറങ്ങും. വിസി നിയമനത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രതിപക്ഷ നിലപാട് സര്‍ക്കാരിന് തലവേദനയാകും.

shortlink

Related Articles

Post Your Comments


Back to top button