കൊച്ചി: കോഴിക്കോട് ബാലുശേരിയിലെ സര്‍ക്കാര്‍ സ്‌കൂളിൽ ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം നടപ്പാക്കിയ പദ്ധതി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ ഇരട്ടയാര്‍ പഞ്ചായത്തിൽ 11 കൊല്ലമായി ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നത് ചൂണ്ടികാണിച്ചു സിപിഎം നേതാവ് എം എം മണി.
കുറിപ്പ്:
എന്റെ മണ്ഡലത്തിലെ ഇരട്ടയാര്‍ പഞ്ചായത്തിലെ ശാന്തി ഗ്രാം എന്ന ഗ്രാമം. അവിടെ സര്‍ക്കാര്‍ തലത്തിലെ കേരളത്തിലെ ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 2010 ല്‍ നിലവില്‍ വന്നു.11 വര്‍ഷം കൊണ്ട് 1800 ഓളം കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം. കാലത്തിനു മുന്നേ നടന്ന ഈ ഗ്രാമം, സ്‌കൂള്‍ നിലവില്‍ വന്നത് മുതല്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു. പരാതിയില്ല ! പരിഭവമില്ല ! എല്ലാവരും Happy
Post Your Comments