തിരുവനന്തപുരം: സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന സമുദായമാണെങ്കിലും അതിന്റെ ഗുണഫലം അനുഭവിക്കുന്നത് സമുദായത്തിലെ പുരുഷ പ്രമാണിമാരാണെന്നും അതിനാൽ ആറാം നൂറ്റാണ്ടിലെ പ്രാകൃത സ്ത്രീവിരുദ്ധത തുടർന്നും നിലനിർത്താൻ ആഗ്രഹം തോന്നുമെന്നും പരിഹാസവുമായി ഹരീഷ് വാസുദേവൻ.
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം, അവരുടെ വിദ്യാഭ്യാസമില്ലായ്മ, ആരോഗ്യമില്ലായ്മ തുടങ്ങിയവയെല്ലാം പിന്നോക്കാവസ്ഥയ്ക്ക് മാനദണ്ഡമാകുമ്പോഴും വിവാഹപ്രായം കൂട്ടി, കൂടുതൽ വിദ്യാഭ്യാസം നേടാൻ അവരെ പ്രാപ്തമാക്കി അവർക്ക് മുഖ്യധാരയിൽ എത്താൻ പുരുഷ പ്രമാണിമാർ അനുവദിക്കില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
A: ഞങ്ങളുടെ സമുദായം സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന സമുദായമാണ്.
B: എന്താണ് അതിനുള്ള മാനദണ്ഡം?
A:മറ്റു പലതും പോലെ സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം, അവരുടെ വിദ്യാഭ്യാസമില്ലായ്മ, ആരോഗ്യമില്ലായ്മ ഒക്കെ മാനദണ്ഡമാണ്.
B: അപ്പോൾ അവരുടെ വിവാഹപ്രായം കൂട്ടി, കൂടുതൽ വിദ്യാഭ്യാസം നേടാൻ അവരെ പ്രാപ്തമാക്കി അവർക്ക് മുഖ്യധാരയിൽ എത്താൻ അനുവദിക്കുകയല്ലേ വേണ്ടത്?
A: അത് ഞങ്ങൾ സമ്മതിക്കില്ല. സ്ത്രീകളുടെ വിവാഹപ്രായം കൂട്ടുന്നത് പുരോഗമനമല്ല. മതത്തിനു എതിരാണ്.
B:മനസിലായി, പിന്നാക്കാവസ്ഥ സമുദായത്തിന് ആണെങ്കിലും അതിന്റെ ഗുണഫലം അനുഭവിക്കുന്നത് സമുദായത്തിലെ പുരുഷ പ്രമാണിമാർ ആണല്ലോ.
അപ്പോൾ, ആറാം നൂറ്റാണ്ടിലെ പ്രാകൃത സ്ത്രീവിരുദ്ധത തുടർന്നും നിലനിർത്താൻ ആഗ്രഹം തോന്നും.
“ആധുനിക ജനാധിപത്യത്തിന്റെ എല്ലാ ഗുണങ്ങളും ഞങ്ങൾക്ക് വേണം, എന്നാൽ ഞങ്ങളുടെ സാമൂഹിക പിന്നാക്കാവസ്ഥ മാറ്റാനുള്ള ഒന്നും ഞങ്ങൾ സമ്മതിക്കുകയുമില്ല.” എന്നല്ലേ ലൈൻ??
ഇരട്ടത്താപ്പ് എന്നാണ് ഇതിനു പറയുക. ഈ രാജ്യത്ത് നടപ്പില്ല.
Post Your Comments