
വർക്കല: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരുനിലക്കോട് പ്ലാവിള വീട്ടിൽ പരേതനായ ഷാജിയുടേയും കൈരളിയുടെയും മകൻ ആനന്ദ് കെ. ഷാജി(28)യാണ് മരിച്ചത്. പിതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച് രണ്ടുമാസം പിന്നിടവെയാണ് മകനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
വർക്കല ജനതാമുക്ക് ലെവൽക്രോസ്സിന് സമീപത്ത് ബുധനാഴ്ച വൈകീട്ട് 7.40-ന് ആണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന മലബാർ എക്‌സ്പ്രസാണ് യുവാവിനെ ഇടിച്ചത്. ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നി ചിതറി.
Read Also :ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് ഒളിവില്‍
കീശയിൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കരിക്കും.
Post Your Comments