KannurKeralaNattuvarthaLatest NewsNews

ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് ഒളിവില്‍

കണ്ണൂർ: ഏഴുമാസം ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. അഞ്ചരക്കണ്ടി പനയത്താംപറമ്പ് സ്വദേശി പ്രമ്യയ്ക്കാണ് ഭർത്താവ് ഷൈജേഷിൻറെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. ആക്രമണത്തിൽ പ്രമ്യയുടെ കഴുത്തിൽ ആഴത്തിൽ പരിക്കേറ്റു.

തറമ്മൽ പാർശിവം ഹൗസിൽ മാതാപിതാക്കളുടെയും മകന്റെയും ഒപ്പം താമസിക്കുകയായിരുന്ന പ്രിമ്യയെ മദ്യലഹരിയിൽ വീട്ടിലെത്തിയ ഷൈജേഷ് കത്തി കൊണ്ട് കുത്തുകയായിരുന്നു. പ്രിമ്യയും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുകാരുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ കടക്കാരനാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. പ്രമ്യയുടെ രണ്ടാം വിവാഹത്തിലെ ഭർത്താവാണ് ഷൈജേഷ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തു. സംഭവത്തിന് ശേഷം ഓടി രക്ഷപെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button