മോസ്കോ: ഇന്ത്യ റഷ്യ ചൈന എന്നീ രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന സംയുക്ത ഉച്ചകോടി ഉടനെ നടക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വിശ്വസ്തൻ. പ്രസിഡണ്ടിന്റെ വലംകൈയായ യൂറി ഉഷക്കോവാണ് ഇപ്രകാരമൊരു പ്രഖ്യാപനം നടത്തിയത്.
ബുധനാഴ്ച, വ്ലാഡിമർ പുടിനും റഷ്യൻ പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ വിശദാംശങ്ങൾ, പുടിൻ ചൈനീസ് പ്രസിഡണ്ടിനെ ധരിപ്പിച്ചുവെന്നും ഉഷക്കോവ് അറിയിച്ചു. സുതാര്യത, പരസ്പര ബഹുമാനം, താൽപര്യങ്ങളുടെ പരസ്പര ബഹുമാനം എന്നിവയിൽ ഊന്നിയായിരിക്കും സഖ്യം രൂപപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചാത്യ ശക്തികളുമായുള്ള നിരന്തരമായ ഉരസലിന്റെ ഫലമായാണ് റഷ്യ, പ്രാദേശിക ശക്തികളുമായി കൈകോർക്കുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉക്രൈൻ സംഘർഷം കത്തിനിൽക്കുന്ന സമയമായതിനാൽ ഇത് ശരിയാണെന്ന് വേണം കരുതാൻ.
Post Your Comments