PalakkadKeralaLatest NewsNews

പാലക്കാട്- വാളയാർ ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച, ജനങ്ങളെ ഒഴിപ്പിച്ചു

ടാങ്കറിൽ നിന്നും കാർബൺ ഡൈ ഓക്സൈഡ് വാതകമാണ് ചോർന്നത്

പാലക്കാട്- വാളയാർ ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും വാതകം ചോർന്നു. കഞ്ചിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നാണ് വാതക ചോർച്ച അനുഭവപ്പെട്ടത്. ടാങ്കറിൽ നിന്നും കാർബൺ ഡൈ ഓക്സൈഡ് വാതകമാണ് ചോർന്നത്. കോയമ്പത്തൂരിലേക്ക് പോകുന്ന ടാങ്കർ ലോറിക്ക് പിന്നിൽ മറ്റൊരു ലോറി വന്ന് ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിലാണ് ടാങ്കറിലെ വാതകം ചോർന്നത്.

ഉയർന്ന അളവിൽ വാതക ചോർച്ച അനുഭവപ്പെട്ടതോടെ നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തുകയും, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടന്നത് ജനവാസ മേഖലയിൽ അല്ലെങ്കിലും, പ്രദേശത്ത് എത്തിച്ചേർന്ന ജനങ്ങളെ മുഴുവൻ ഫയർഫോഴ്സ് അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്. കൂടാതെ, ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, വാതക ചോർച്ച നിയന്ത്രണവിധേയമാണെന്നും ഫയർഫോഴ്സ് വ്യക്തമാക്കി.

Also Read: ഹരിത ഊർജ്ജ പദ്ധതികളിൽ നിക്ഷേപം വർദ്ധിപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്, സമാഹരിക്കുന്നത് കോടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button