Jobs & VacanciesLatest NewsEducationCareerEducation & Career

അധ്യാപക ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22ന്

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ അഡീഷണല്‍ ടീച്ചര്‍ തസ്തികയില്‍ സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 22ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് പ്രവര്‍ത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. 23 വയസ് പൂര്‍ത്തിയാകണം. പ്രതിമാസം 9000 രൂപയാണ് ഹോണറേറിയം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666, ഇ-മെയില്‍: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

shortlink

Related Articles

Post Your Comments

Related Articles


Back to top button