വാഷിംഗ്ടണ്‍: അവസാനം അതും സംഭവിച്ചിരിക്കുന്നു. ഒരിക്കലും എത്തിപ്പെടില്ലെന്ന് വിശ്വസിച്ചിരുന്ന സൂര്യനെ തൊട്ട് മനുഷ്യ നിര്‍മ്മിത ബഹിരാകാശ പേടകം. നാസ മൂന്ന് വര്‍ഷം മുന്‍പ് വിക്ഷേപിച്ച പാര്‍ക്കര്‍ സോളര്‍ പ്രോബ് എന്ന പേടകമാണ് സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലൂടെ കടന്നു പോയത്. മഹത്തരമായ നിമിഷമെന്നാണ് ഇതിനെ നാസ വിശേഷിപ്പിച്ചത്. സൂര്യന്റേയും കൊറോണയുടേയും ഘടനയും സവിശേഷതയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്കറിനെ വിക്ഷേപിച്ചത്.
Read Also : ദുബായ് എക്‌സ്‌പോ വേദിയിൽ സന്ദർശനം നടത്തി ലയണൽ മെസ്സി: ആവേശത്തോടെ വരവേറ്റ് ആരാധകർ
അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍വെപ്പ് നടത്തിയതിന്റെ സമാന ഗൗരവമുള്ള വിജയമാണ് ഇതെന്നും നാസ വ്യക്തമാക്കി. നിലവില്‍ മണിക്കൂറില്‍ അഞ്ച് ലക്ഷം കിലോമീറ്റര്‍ എന്ന വേഗത്തിലാണ് പേടകം സഞ്ചരിക്കുന്നത്. സൂര്യനെ തൊടുക എന്ന അസാദ്ധ്യ ദൗത്യമാണ് മനുഷ്യനിര്‍മ്മിത പേടകം സാദ്ധ്യമാക്കിയത്. ഇത് നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനത്തില്‍ പുത്തന്‍ ഉണര്‍വേകുമെന്ന് നാസ വ്യക്തമാക്കി.
നാസ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു ഇത്. 2025ല്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ അടുത്തെത്തുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. 150 കോടി യുഎസ് ഡോളര്‍ ചെലവ് വരുന്ന ദൗത്യം 2018 ഓഗസ്റ്റിലാണ് വിക്ഷേപിച്ചത്. ചിക്കാഗോ സര്‍വ്വകലാശാല പ്രഫസറും ഭൗതിക ശാസ്ത്രജ്ഞനുമായ യൂജീന്‍ പാര്‍ക്കറുടെ പേരിലാണ് ദൗത്യം നാമകരണം ചെയ്തിരിക്കുന്നത്.
ഏപ്രിലിലാണ് പേടകം കൊറോണയിലൂടെ കടന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായത് ഇപ്പോഴാണെന്നും നാസ അറിയിച്ചു.
Post Your Comments