തിരുവനന്തപുരം: ജനുവരി അഞ്ചിന് കൊടിയേറുന്ന ബീമാപള്ളി ഉറൂസിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Read Also : ബാലവേല കണ്ടാല്‍ അറിയിക്കാം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
ആചാര അനുഷ്ഠാനങ്ങളെ ബാധിക്കാത്ത രീതിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉറൂസ് നടത്താന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഉറൂസ് നടത്തുമെന്ന് ബീമാപള്ളി മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.
ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍, ജില്ലാ കളക്ടര്‍ നവജോത് ഖോസ, മറ്റു വകുപ്പ് മേധാവികള്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ബീമാപള്ളിയില്‍ മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന മറ്റൊരു യോഗം കൂടി നടത്താനും തീരുമാനമായി.
Post Your Comments