തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖരുടെ സന്ദർശനങ്ങളോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സിറ്റി പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ 2 (വെള്ളി) ന് ശംഖുമുഖം മുതൽ ചാക്ക വരെയും, ചാക്ക മുതൽ കോവളം ബീച്ച് വരെയുമുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. സെപ്തംബർ 3 (ശനി) ന് കോവളം ബീച്ച് മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയും, ഈഞ്ചയ്ക്കൽ മുതൽ പത്മനാഭസ്വാമി ക്ഷേത്രം വരെയുമുള്ള റോഡുകളിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് പോലീസ് അറിയിച്ചു.
ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം ആറ് മണി മുതൽ എട്ട് മണി വരെ കഴക്കൂട്ടം – കോവളം ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ കഴക്കൂട്ടം ഭാഗത്ത് നിന്നും ശ്രീകാര്യം – ഉള്ളൂർ – പട്ടം – തമ്പാനൂർ – കിള്ളിപ്പാലം – പാപ്പനംകോട് – പള്ളിച്ചൽ വഴി വിഴിഞ്ഞം ഭാഗത്തേക്കും, കോവളം – കഴക്കൂട്ടം ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ വിഴിഞ്ഞം – പള്ളിച്ചൽ – പാപ്പനംകോട് – കിള്ളിപ്പാലം – തമ്പാനൂർ – പട്ടം – ഉള്ളൂർ – ശ്രീകാര്യം വഴിയും പോകേണ്ടതാണ്. ശംഖുമുഖത്ത് നിന്നും പേട്ട ബൈപ്പാസ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുകാട് – വേലി ബൈപ്പാസ് വഴിയും, പേട്ട ഭാഗത്ത് നിന്നും ശംഖുമുഖം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെൺപാലവട്ടം – വേളി – വെട്ടുകാട് വഴിയും പോകേണ്ടതാണ്.
നാളെ ഉച്ചയ്ക്ക് (ശനി) ഒരു മണി മുതൽ രാത്രി ഒൻപത് മണി വരെ കഴക്കൂട്ടം – കോവളം ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ വെട്ടുറോഡ് ഭാഗത്ത് നിന്നും തിരിഞ്ഞ് ശ്രീകാര്യം – ഉള്ളൂർ – പട്ടം – തമ്പാനൂർ – കിള്ളിപ്പാലം – പാപ്പനംകോട് – പള്ളിച്ചൽ വഴി വിഴിഞ്ഞം ഭാഗത്തേക്കും, കോവളം – കഴക്കൂട്ടം ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ വിഴിഞ്ഞം ഭാഗത്ത് നിന്നും തിരിഞ്ഞ് പള്ളിച്ചൽ ഭാഗത്തേക്കും പോകേണ്ടതാണ്. ശംഖുമുഖം ഭാഗത്ത് നിന്ന് പേട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വള്ളക്കടവ് – കല്ലുംമൂട് ബൈപ്പാസ് വഴിയും, പേട്ട ഭാഗത്ത് നിന്നും ശംഖുമുഖം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കല്ലുംമൂട് – വള്ളക്കടവ് വഴിയും തിരിഞ്ഞ് പോകേണ്ടതാണ്.
Post Your Comments