ThiruvananthapuramLatest NewsKeralaNattuvarthaNews

‘അവൾ കരാട്ടെയാണ് സാറേ, കളിയാക്കിയപ്പോൾ അവൾ ഇവൻ്റെ അമ്മയ്ക്കു വിളിച്ചു, ഞങ്ങളെ ചവിട്ടിക്കൂട്ടി’: പ്രതികൾ പറയുന്നു

തിരുവനന്തപുരം: ‘അവൾ കരാട്ടെയാണ് സാറേ. മുടിവെട്ടിയതിനെക്കുറിച്ചാണ് ഞങ്ങൾ പറഞ്ഞത്. കളിയാക്കിയപ്പോൾ അവൾ ഞങ്ങടെ അമ്മയ്ക്ക് വിളിച്ചു. ഇവൻ്റെ അമ്മയ്ക്ക് വിളിച്ചപ്പോൾ ഇവൻ ബൈക്കിൽ നിന്നും ഇറങ്ങി. ആ സമയം പെൺകുട്ടി ബാഗ് എടുത്ത് ദൂരെയെറിഞ്ഞ് അടുത്തെത്തി ഇവനെ ചവിട്ടി. പിന്നെ ഇവനെ അടിച്ചു. കൂടെയുള്ളവർക്കും കിട്ടി. അവൾ കരാട്ടയാണ് സാറേ’, പോത്തൻകോട്ട് പ്ലസൺ വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിലെ പ്രതികളുടെ മൊഴി ആണിത്.

പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. ചേങ്കോട്ടുകോണത്തുവെച്ചാണ് പെൺകുട്ടിക്ക് മർദ്ദനമേറ്റത്. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് കേസെടുക്കുകയും രണ്ടു പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്ലാക്കീഴ് ശരണ്യഭവനിൽ അരുൺ പ്രസ ദ് (31), കാട്ടായിക്കോണം മേലേ കാവുവിളവീട്ടിൽ വിനയൻ (28) എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ചത്.

വ്യാഴാഴ്ച വൈകീട്ട് നാലേകാൽ മണിയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന ചേങ്കോട്ടുകോണം എസ്.എൻ.പബ്ലിക് സ്കൂളില പ്ലസൺ വിദ്യാർഥിനിയെയാണ് നാലംഗസംഘം ആക്രമിച്ചത്. പെൺകുട്ടിയെ കണ്ടതും സംഘം യുവതിയെ കളിയാക്കി. തുടർന്ന് പെൺകുട്ടികളും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ആൺകുട്ടിയാണെന്ന് കരുതിയാണ് കളിയാക്കിയതെന്നാണ് ഇവർ പറയുന്നത്. പ്രതികൾക്കെതിരേ വധശ്രമം, സ്ത്രീകൾക്കും കുട്ടികൾക്കും മേലുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button