
ചവറ: കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ചതിനെ തുടര്‍ന്ന് വാഹനങ്ങളുടെ കൂട്ടിയിടി. ദേശീയപാതയില്‍ ശങ്കരമംഗലം ജംഗ്ഷനിൽ ആണ് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
കൊട്ടിയത്തു നിന്നും വിവാഹം കഴിഞ്ഞ് പെരുന്തല്മണ്ണയിലേക്കു പോവുകയായിരുന്ന അഞ്ചംഗ സംഘ ഫോട്ടോഗ്രാഫര്‍മാര്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തിൽ പെട്ടത്. കാർ ശങ്കരമംഗലത്തെത്തിയപ്പോള് ആണ് അപകടമുണ്ടായത്.
കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചു കടന്നതിനെ തുടര്‍ന്ന് മുന്നിലുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ ഈ കാറും നിര്‍ത്തി. ഈ സമയം തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഈ കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മുന്നോട്ട് നീങ്ങി മുന്നിലുള്ള കാറിന്റെ പിന്നിലിടിച്ചതിനെ തുടര്‍ന്ന് ഈ കാര്‍ തൊട്ടു മുന്നിലുള്ള കാറിലിടിച്ചാണ് കൂട്ടയിടി ഉണ്ടായത്.
Post Your Comments