KottayamKeralaNattuvarthaLatest NewsNews

വൈക്കത്ത് വളർത്തുപൂച്ചയെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന് പരാതി

തലയാഴത്ത് പരണാത്ര വീട്ടിൽ രാജുവിന്‍റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന വിളിപ്പേരുള്ള പൂച്ചയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്

കോട്ടയം: വൈക്കത്ത് വളർത്തു പൂച്ചയെ അയൽവാസി വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. തലയാഴത്ത് പരണാത്ര വീട്ടിൽ രാജുവിന്‍റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന വിളിപ്പേരുള്ള പൂച്ചയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പൂച്ച കോട്ടയം മൃഗാശുപത്രിയിൽ ചികിത്സയിലാണ്.

അയൽവാസിയായ രമേശൻ എയർഗൺ ഉപയോഗിച്ച് പൂച്ചയെ ആക്രമിച്ചെന്നാണ് ആരോപണം. തുടർന്ന് റോഡരികിൽ രക്തം വാർന്ന് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. രമേശന്‍റെ വളർത്തു പ്രാവിനെ കഴിഞ്ഞദിവസം ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ഈ പൂച്ചയാണെന്നാരോപിച്ച്, ഇതിൽ പ്രകോപിതനായാണ് വെടിവച്ചതെന്നാണ് പരാതി.

Read Also : അച്ഛനോടിച്ച കാറിനടിയില്‍പെട്ട് രണ്ടുവയസ്സുകാരൻ മരിച്ചു

ഇവർ നേരത്തെ വളർത്തിയ പതിനഞ്ചിലധികം പൂച്ചകളെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സുജാതയും രാജുവും പറയുന്നു. അതേസമയം പൂച്ചയുടെ ശരീരത്തിൽ നിന്ന് പെല്ലറ്റ് നീക്കം ചെയ്തു. അയൽവാസിക്കെതിരെ പൊലീസിൽ പരാതി നൽകാനുള്ള നീക്കത്തിലാണ് വീട്ടുകാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button