തൃശൂര്‍: വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇരിങ്ങാലക്കുടയില്‍ ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്.
ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ ആക്രമിച്ചത്. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കാട്ടൂര്‍ പൊലീസ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. യുവാവ് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.
Post Your Comments